വിവിധ ഭാഷകൾ വിവർത്തനം ചെയ്യാൻ ലോകത്താകമാനമുളള ജനങ്ങൾ ഉപയോഗിക്കുന്ന സേവനങ്ങളിൽ ഒന്നാണ് ഗൂഗിൾ ട്രാൻസിലേറ്റ്. വിവരങ്ങൾ ടൈപ്പ് ചെയ്താൽ ഉടൻ തന്നെ വാക്കുകളുടെ വിവർത്തനങ്ങൾ ലഭിക്കുമെന്നതാണ് ഗൂഗിൾ ട്രാൻസിലേറ്റിനെ ജനപ്രിയമാക്കിയത്. എന്നാൽ, ചൈനയിൽ ഗൂഗിൾ ട്രാൻസിലേറ്റ് സേവനങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ടെക് ഭീമനായ ഗൂഗിൾ. ചൈനക്കാർക്കിടയിൽ ഗൂഗിൾ ട്രാൻസിലേറ്ററിന്റെ ഉപയോഗം കുറഞ്ഞതോടെയാണ് പുതിയ നീക്കങ്ങളുമായി ഗൂഗിൾ രംഗത്തെത്തിയത്.
നിലവിൽ, ചൈനയിൽ ഗൂഗിൾ ട്രാൻസിലേറ്ററിന്റെ സേവനം ആവശ്യമില്ലെന്ന് ആരോപിച്ച് നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സേവനം വേഗം തന്നെ അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ഗൂഗിൾ എത്തിയത്. ഗൂഗിൾ ട്രാൻസിലേറ്ററിന് പുറമേ, ഗൂഗിളിന്റെ തന്നെ സെർച്ച് എൻജിൻ പദ്ധതിയായ ഡ്രാഗൺഫ്ലൈയുടെ പ്രവർത്തനവും ചൈനയിൽ അവസാനിപ്പിച്ചിരുന്നു.
Also Read: നിങ്ങളുടെ പേരിലുള്ള സിം കാർഡുകൾ അറിയാം, പുതിയ വെബ്സൈറ്റുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്
Post Your Comments