Latest NewsNewsTechnology

ബീഗിൾ സെക്യൂരിറ്റീസിന് സെർട്ട് ഇൻ അംഗീകാരം, കൂടുതൽ വിവരങ്ങൾ അറിയാം

സൈബർ സുരക്ഷാ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പനികളുടെ പട്ടികയിൽ ഇടം പിടിക്കാനും സാധിച്ചിട്ടുണ്ട്

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചു. ബീഗിൾ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിനാണ് കേന്ദ്രത്തിന്റെ സെർട്ട് ഇൻ അംഗീകാരം ലഭിച്ചത്. സൈബർ സെക്യൂരിറ്റി രംഗത്തെ വിദഗ്ധ സ്ഥാപനമാണ് ബീഗിൾ സെക്യൂരിറ്റീസ്.

പ്രവർത്തനമാരംഭിച്ച് കുറഞ്ഞ വർഷങ്ങൾക്കകം മികച്ച സ്വീകാര്യതയാണ് ബീഗിൾ സെക്യൂരിറ്റീസിന് ലഭിച്ചത്. പുതിയ നേട്ടം കൈവരിച്ചതോടെ, സൈബർ സുരക്ഷാ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പനികളുടെ പട്ടികയിൽ ഇടം പിടിക്കാനും സാധിച്ചിട്ടുണ്ട്. പുതിയ അംഗീകാരത്തിലൂടെ, കൂടുതൽ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ ബീഗിൾ സെക്യൂരിറ്റിസ് മുഖാന്തരം ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Also Read: കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഇലക്കറികൾ!

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്ക് കീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് സെർട്ട് ഇൻ. ഇന്ത്യയുടെ ഇന്റർനെറ്റ് പരിധിയിൽ വരുന്ന സൈബർ ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിനാണ് സെർട്ട് ഇൻ എന്ന നോഡൽ ഏജൻസിക്ക് രൂപം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button