KeralaLatest NewsNews

മരം മുറിക്കുന്നതിനിടെ വീണ് പരുക്കേറ്റു ചികിത്സയിലായിരുന്ന കോടതി ജീവനക്കാരൻ മരിച്ചു

 

തൊടുപുഴ: മരം വെട്ടുന്നതിനിടെ വീണ് പരുക്കേറ്റു ചികിത്സയിലായിരുന്ന കോടതി ജീവനക്കാരൻ മരിച്ചു. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ജൂനിയർ സൂപ്രണ്ട് ശാസ്താംപാറ പുളിയൻമാക്കൽ ബിനോയ് ജോർജ് (51) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് വീടിനു സമീപം നിന്നിരുന്ന മരം വെട്ടി നീക്കുന്നതിനിടെയാണ് അപകടം പറ്റിയത്.

മരം മുറിക്കുന്നതിനിടെ ദിശമാറി പോകാതിരിക്കാൻ കെട്ടിയിരുന്ന കയർ ബിനോയ് കയ്യിൽ ചുറ്റിപ്പിടിച്ചിരുന്നു. എന്നാൽ, മരം വീണപ്പോൾ ഈ കയര്‍ കയ്യിൽ നിന്നും അഴിഞ്ഞു പോയില്ല. ഇതേതുടര്‍ന്ന്, ബിനോയ് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കും കണ്ണിനും പരുക്കേറ്റ ബിനോയ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.

സംസ്കാരം ഇന്നു 4ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: തെന്നത്തൂർ പള്ളിക്കുന്നേൽ ജിപ്സി. മക്കൾ: ജോർജ്കുട്ടി, എയ്ഞ്ചൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button