ഉത്സവ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി മെനുവിൽ അടിമുടി മാറ്റങ്ങൾ അവതരിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക വിഭവങ്ങളടക്കം രുചികരമായ ഭക്ഷണങ്ങളാണ് എയർ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 10 തരത്തിലുള്ള ഡെസേർട്ടും മെനുവിൽ ഇടം നേടിയിട്ടുണ്ട്.
യാത്രക്കാരുടെ ഇഷ്ടങ്ങൾക്ക് അനുസൃതമായി രുചികരമായ ഭക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിലവിൽ, ആഭ്യന്തര റൂട്ടുകളിൽ മാത്രമാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ അന്താരാഷ്ട്ര മെനുവും പരിഷ്കരിക്കാൻ എയർ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
Also Read: കാശ്മീരി ആപ്പിൾ യുഎഇ വിപണിയിലേക്ക്, അമ്പതിലധികം സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കും
ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുൻ പൊതുമേഖലാ വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഈ വർഷം ജനുവരിയിലാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിച്ചത്. 10 മാസത്തോളം ടാറ്റയ്ക്ക് കീഴിൽ നിരവധി മാറ്റങ്ങൾക്കാണ് എയർ ഇന്ത്യ വിധേയമായിരിക്കുന്നത്.
Post Your Comments