ErnakulamKeralaNattuvarthaLatest NewsNews

റോഡ് മുറിച്ചു കടക്കവെ ഒമ്നി വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ കുഴുപ്പിള്ളിൽ വീട്ടിൽ അയ്യപ്പൻ നായരുടെയും പരേതയായ പൊന്നമ്മയുടെയും മകൻ സന്തോഷ് കുമാറാണ് (42) മരിച്ചത്

അങ്കമാലി: റോഡ് മുറിച്ചു കടക്കുമ്പോൾ ഒമ്നി വാനിടിച്ച് യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ കുഴുപ്പിള്ളിൽ വീട്ടിൽ അയ്യപ്പൻ നായരുടെയും പരേതയായ പൊന്നമ്മയുടെയും മകൻ സന്തോഷ് കുമാറാണ് (42) മരിച്ചത്.

Read Also : സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം മാറ്റി: പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം 

എം.സി റോഡിൽ കിടങ്ങൂർ കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു അപകടം നടന്നത്. കാലടി ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് സന്തോഷ് കുമാറിനെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ: ഇത്തവണ നടന്നത് റെക്കോർഡ് വിൽപ്പന

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അവിവാഹിതനായ സന്തോഷ്കുമാർ ഇരുചക്രവാഹന മെക്കാനിക്കാണ്. സഹോദരങ്ങൾ: അനിൽകുമാർ, സുരേഷ് കുമാർ, രാജേഷ് കുമാർ, പരേതനായ സുനിൽകുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button