തിരുവനന്തപുരം: രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരംവക്കാനില്ലാത്ത നേതാവിന് അന്ത്യാഞ്ജലി. കുടുംബത്തിന്റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
Post Your Comments