ThrissurKeralaNattuvarthaLatest NewsNews

യുവാവിന്റെ ബൈക്ക് കത്തിച്ച കേസ് : രണ്ടുപേര്‍ പൊലീസ് പിടിയിൽ

പൊരുന്നകുന്ന് സ്വദേശികളായ അരുണ്‍ (31), മനു (29) എന്നിവരെയാണ് ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്

ആളൂര്‍: യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പൊരുന്നകുന്ന് സ്വദേശികളായ അരുണ്‍ (31), മനു (29) എന്നിവരെയാണ് ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23-ന് ആണ് കേസിനാസ്പദമായ സംഭവം. പൊരുന്നകുന്നില്‍ ശ്രീകാന്ത് എന്ന യുവാവിനെ അരുണ്‍, മനു എന്നിവര്‍ ചേര്‍ന്ന് മൂക്കിന് ഇടിച്ചു പരിക്കേല്‍പിച്ചു. സംഭവസ്ഥലത്ത് വെച്ച ശ്രീകാന്തിന്റെ സ്‌കൂട്ടര്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം ആരോ കത്തിച്ചിരുന്നു.

Read Also : പതിനാല് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 62 കാരന്‍ അറസ്റ്റില്‍

ശ്രീകാന്തിനെ ആക്രമിച്ചതിന് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പൊലീസ് നായയെ കൊണ്ടുവന്ന് ശാസ്ത്രീയ അന്വേഷണം നടത്തിയതില്‍ അരുണ്‍, മനു എന്നിവര്‍ തന്നെയാണ് സ്‌കൂട്ടര്‍ കത്തിച്ചതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന്, വാഹനം തീവെച്ചു നശിപ്പിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തൃശൂര്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 10 കേസുകളില്‍ പ്രതിയായ അരുണ്‍ ആളൂര്‍ സ്റ്റേഷനിനെ റൗഡി ലിസ്റ്റിലുള്ള ആളാണ്. മൂന്നുകേസുകളില്‍ പ്രതിയായിട്ടുള്ളയാണ് മനു. അന്വേഷണ സംഘത്തില്‍ എസ്.ഐ സിജുമോന്‍, സീനിയര്‍ സി.പി.ഒ മുരളി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button