Latest NewsKeralaNews

കാണണമെന്ന ആഗ്രഹം നടന്നില്ല: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി. കോടിയേരി ബാലകൃഷ്ണനുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം അദ്ദേഹം അനുസ്മരിച്ചു. പത്ത് ദിവസം മുൻപ് ചെന്നൈയിൽ പോയ സമയത്ത് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്ന സങ്കടവും അദ്ദേഹം പങ്കുവെച്ചു.

Read Also: മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം, വിവാദം

പത്ത് ദിവസം മുൻപ് ചെന്നൈയിൽ പോയപ്പോഴും അദ്ദേഹത്തെ ആശുപത്രിയിൽ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ ബിനോയ് തന്നെ പറഞ്ഞത് ഡോക്ടർമാർ അതിന് അനുവദിക്കുന്നില്ല എന്നായിരുന്നു. എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്. ഒന്ന് കാണണമെന്ന് ഉണ്ടായിരുന്ന ആത്മാർഥമായ ആഗ്രഹം നടന്നില്ല. അത് ഒരു വേദനയായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ 25 വർഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചുപോന്ന തീർത്തും വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ താൻ മനസിലാക്കിയിട്ടുള്ള ഒരു സരസനായ, സൗമ്യനായ മനുഷ്യൻ എന്ന നിലയ്ക്കും ഒരു ജ്യേഷ്ഠ സഹോദരൻ എന്ന നിലയ്ക്കും തന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, അദ്ദേഹത്തിൻറെ സഹധർമ്മിണി ഇവരുടെയെല്ലാം വേദനയിലും ഒപ്പം അദ്ദേഹത്തെ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന മലയാളി സമൂഹത്തിന്റെ വേദനയിലും പങ്കുചേരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം, വിവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button