Latest NewsNewsTechnology

റെയിൽവെയർ ബ്രോഡ്ബാൻഡ്: ഗാർഹിക കണക്ഷൻ ഉള്ളവർക്ക് പുതിയ നേട്ടം

രാജ്യത്തെ 6,105 റെയിൽവേ സ്റ്റേഷനുകളിലാണ് റെയിൽടെൽ വൈഫൈ സംവിധാനം ഒരുക്കിയിട്ടുള്ളത്

റെയിൽവെയർ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവെയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് റെയിൽവേ സ്റ്റേഷനുകളിലെ റെയിൽടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമാണ് നൽകുന്നത്. ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ഏകീകൃത പൊതു വൈഫൈ നെറ്റ്‌വർക്കാണ് റെയിൽടെൽ.

കണക്കുകൾ പ്രകാരം, രാജ്യത്തെ 6,105 റെയിൽവേ സ്റ്റേഷനുകളിലാണ് റെയിൽടെൽ വൈഫൈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അതിവേഗതയുള്ള ഇന്റർനെറ്റ് ആയതിനാൽ, പ്രതിദിനം 10 ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഈ സേവന പ്രയോജനപ്പെടുത്തുന്നത്. പുതിയ സേവനം പ്രഖ്യാപിച്ചതോടെ, നിരവധി ആളുകൾക്കാണ് പ്രയോജനം ലഭിക്കുക.

Also Read:എഥനോൾ ചേർക്കാത്ത പെട്രോളിന് പുതിയ നികുതി, വിജ്ഞാപനം പുറപ്പെടുവിച്ച് ധനമന്ത്രാലയം

നിലവിൽ, 4.82 ലക്ഷം വരിക്കാരാണ് റെയിൽവെയറിന് ഉള്ളത്. വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷനുകൾ മുഖാന്തരം ഒടിടി സേവനം പ്രയോജനപ്പെടുത്തുന്ന സമയത്ത് തന്നെ, റെയിൽവേ സ്റ്റേഷനുകളിലെ വൈഫൈ ഉപയോഗിച്ച് ഒടിടി കാണാമെന്നതാണ് പ്രധാന പ്രത്യേകത. ബ്രോഡ്ബാൻഡ് കണക്ഷനുകളോടൊപ്പം 14 ഒടിടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതിമാസ നിരക്ക് 499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button