Latest NewsKeralaNews

പുതിയ കോഴ്‌സുകൾ, പുതിയ തൊഴിൽ സാധ്യതകൾ: പ്രതീക്ഷയായി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്

വയനാട്: വയനാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടിയാകുന്നു. തൊഴിൽ നൈപുണ്യ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി. ഹോം ഓട്ടോമേഷൻ, സോളാർ , ഇൻഡട്രിയൽ സേഫ്റ്റി, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളിൽ ഇരുപതോളം വിദ്യാർത്ഥികളാണ് അംഗീകൃത നൈപുണ്യ സർട്ടിഫിക്കറ്റുകൾ നേടിയത്.

Read Also: മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം, വിവാദം

തൊഴിൽ വൈദഗ്ദ്ധ്യം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഹയർ ആൻഡ് ട്രെയിൻ മാതൃകയിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകളും ഇവിടെ തുടങ്ങുകയാണ്. കൊമേഴ്‌സ്, ബിബിഎ, എംബിഎ ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കുമുള്ള ‘എന്റോൾഡ് ഏജന്റ് ‘ കോഴ്സും ഇവിടെ തുടങ്ങുകയാണ്. യുഎസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണിത്. നാലുമാസ ദൈർഘ്യമുള്ള കോഴ്സിൽ വിദ്യാർത്ഥികളെ അമേരിക്കൻ ഇന്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്‌പെഷ്യൽ എന്റോൾമെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പ്രാപ്തരാക്കും.

കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നേടുന്നവർ യുഎസിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരായി മാറും. ഗ്രാമീണ മേഖലകളിലെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോഴ്സുകളും പരിശീലന പദ്ധതികളും അസാപ് സ്‌കിൽ പാർക്കിൽ നടത്തുന്നത്.

25,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നാല് നിലകളിലായാണ് മാനന്തവാടി ഗവ.കോളേജിന് സമീപത്താണ് അസാപ് സ്‌കിൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടി രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്‌കിൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. നൈപുണ്യ പരിശീലനത്തിനായി ഇവിടെ പിപിപി മാതൃകയാണ് വിഭാവനം ചെയ്യുന്നത്. മാനന്തവാടിയിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റ പവറുമായി ചേർന്നാണ് പ്രവർത്തനം നടത്തുന്നത്.

ടാറ്റ പവറുമായി ചേർന്ന് ഹോം ഓട്ടോമേഷൻ , അഡ്വാൻസ്ഡ് ഇലക്ട്രീഷ്യൻ, സോളാർ പിവി/ റൂഫ്ടോപ്പ് പ്രൊഫഷണൽ, സോളാർ പിവി/ റൂഫ്ടോപ്പ് ഇൻസ്റ്റാളേഷനും പരിപാലനവും, എഞ്ചിനീയർമാർക്കും പ്രൊഫഷണലുകൾക്കുമുള്ള ഇൻഡസ്ട്രിയൽ സേഫ്റ്റി പ്രോഗ്രാം, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ പ്രോഗ്രാമുകൾ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തുടങ്ങും. ഈ കോഴ്സുകൾക്ക് പുറമെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് ഐഇഎൽടിഎസ്, ഒഇടി, ഹാൻഡ്സെറ്റ് റിപ്പയർ ടെക്‌നിഷ്യൻ എന്നീ കോഴ്സുകളും കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഉടൻ തുടങ്ങും. ജില്ലയിലെ പ്രധാന കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ ട്രെയിനിങ്ങും അസാപ് നൽകുന്നുണ്ട്. യുവജനങ്ങൾക്കിടയിലെ തൊഴിൽ നൈപുണ്യം വളർത്താനും മികച്ച സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങളൾ നേടാനും സ്‌കിൽ പാർക്ക് വഴികാട്ടും.

Read Also: മരണക്കളമായി മൈതാനം: ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ കലാപത്തിൽ മരിച്ചത് 129 പേർ, നിരവധി പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button