മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ അവസാനിച്ചതോടെ ഇത്തവണ മീഷോയെ തേടിയെത്തിയത് കോടികളുടെ ഓർഡറുകൾ. ഇന്ത്യയിൽ അതിവേഗം വളരുന്ന ഇ- കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് ഉത്സവകാല വിൽപ്പനയിലൂടെ റെക്കോർഡ് നേട്ടമാണ് കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. സെപ്തംബർ 23 മുതൽ 27 വരെയാണ് ബ്ലോക്ക്ബസ്റ്റർ സെയിൽ സംഘടിപ്പിച്ചത്.
കണക്കുകൾ പ്രകാരം, അഞ്ചു ദിവസം നീണ്ടുനിന്ന വിൽപ്പനയിൽ 3.34 കോടി ഓർഡറുകളാണ് മീഷോയ്ക്ക് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണയുള്ള വിൽപ്പന 68 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, വ്യാപാര വേളയിൽ മാത്രം ഉപഭോക്താക്കളുടെ എണ്ണം 60 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
Also Read: 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലപാതക കേസ് പ്രതി അറസ്റ്റിൽ
അടുക്കള ഉപകരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറ്റവും കൂടുതൽ. അടുക്കള ഉൽപ്പന്നങ്ങളുടെ വിൽപ്പന 116 ശതമാനവും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെ വിൽപ്പന 109 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
Post Your Comments