Latest NewsKeralaNews

കോടിയേരിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും

തിരുവനന്തപുരം: മുൻ സംസ്ഥാന ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

Read Also: മദ്രസകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അദ്ദേഹം ഉത്തരവ് നൽകി.

തിങ്കളാഴ്ച കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന സംസ്‌കാര ചടങ്ങിൽ മുഴുവൻ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഗൺ സല്യൂട്ടോടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ക്യാൻസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പുറപ്പെട്ടത്.

Read Also: ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവർ: പാകിസ്ഥാനെതിരെ എസ് ജയ്ശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button