ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മദ്രസകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മദ്രസകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി. കര്‍ണാടകയില്‍ 960 മദ്രസകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണം. ഇതിനായി വിദ്യാഭ്യാസ കമ്മീഷണറെ അദ്ധ്യക്ഷനാക്കി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
Read Also: മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം, വിവാദം
അംഗീകാരമില്ലാത്ത മദ്രസകള്‍ തിരിച്ചറിയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് കര്‍ണാടക സര്‍ക്കാരിന്റെയും നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്രസകള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്രസകളുടെ പ്രവര്‍ത്തനം വിലക്കുകയോ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയോ ചെയ്തേക്കുമെന്നാണ് സൂചനകള്‍.
Post Your Comments