ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിശക്തമായി സ്ഥിരതയോടെ നിലനില്‍ക്കുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവെയ്ക്കുന്നതെന്നും കോവിഡ്, യുക്രെയ്ന്‍ സംഘര്‍ഷം തുടങ്ങിയ ആഘാതങ്ങളെ രാജ്യം അതിജീവിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: താജ്മഹലിന് 500 മീറ്റർ ചുറ്റളവിലെ കച്ചവടങ്ങൾ നീക്കണം: ഉത്തരവ് പുറപ്പെടുവിച്ച് കോടതി
‘അതിഭയങ്കരമായ വെല്ലുവിളികളാണ് ഈ ഘട്ടത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളും വര്‍ഷങ്ങളായി നിര്‍മ്മിക്കപ്പെട്ട രീതികളും നമ്മെ നല്ല നിലയില്‍ നിലനിര്‍ത്തുന്നു. രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉപരോധങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ 2022 ഏപ്രില്‍ മുതല്‍ ആര്‍ബിഐ നിരവധി നടപടികള്‍ സ്വീകരിച്ചു. വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഞങ്ങള്‍ തുടരും’ – ദാസ് പറഞ്ഞു.
Post Your Comments