ജിഎസ്ടി വരുമാനവുമായി ബന്ധപ്പെട്ടുള്ള സെപ്തംബർ മാസത്തിലെ കണക്കുകൾ പുറത്തുവിട്ടതോടെ, കേരളത്തിന് ഇത്തവണ റെക്കോർഡ് നേട്ടം. ജിഎസ്ടി സമാഹരണത്തിൽ ഇത്തവണയും മികവ് തുടരാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. സെപ്തംബർ മാസത്തിലെ കണക്കുകൾ പ്രകാരം, 2,246 കോടി രൂപയാണ് സമാഹരിച്ചത്. മുൻ വർഷത്തേക്കാൾ 27 ശതമാനം വർദ്ധനവ് നേടാൻ ഇത്തവണ സാധിച്ചിട്ടുണ്ട്. 2021 സെപ്തംബറിൽ 1,764 കോടി രൂപയാണ് സമാഹരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 2,036 കോടി രൂപയും ജൂലൈ മാസത്തിൽ 2,161 കോടി രൂപയും സമാഹരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ജിഎസ്ടി സമാഹാരണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് മഹാരാഷ്ട്രയാണ്. 29 ശതമാനം വളർച്ചയോടെ 21,403 കോടി രൂപയാണ് മഹാരാഷ്ട്ര സമാഹരിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് കർണാടകയാണ്. 9,760 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ കർണാടക സമാഹരിച്ചത്. അതായത്, മുൻ വർഷത്തേക്കാൾ 25 ശതമാനം വളർച്ച ഇത്തവണ ഉണ്ടായിട്ടുണ്ട്. 16 ശതമാനം വളർന്ന് 9,020 കോടി രൂപയുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്ത് എത്തി.
Also Read: ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വ്യത്യസ്ത രുചിയുള്ള മധുരമുള്ള പൈനാപ്പിൾ ദോശ
Post Your Comments