സമൂഹമാധ്യമത്തിൽ ഇപ്പോൾ പുതിയ ചർച്ച കുഴി മന്തിയാണ്. വി കെ ശ്രീരാമൻ പങ്കുവച്ച ഒരു പോസ്റ്റാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഒരു ദിവസത്തേക്ക് കേരളത്തിൻ്റെ ഏകാധിപതിയായി തന്നെ അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുമെന്നായിരുന്നു വി കെ ശ്രീരാമന്റെ പോസ്റ്റ്. ഇതിനു ദിനു വെയിൽ പങ്കുവച്ച മറുപടി ശ്രദ്ധനേടുന്നു.
ഒരു ദിവസത്തേക്ക് തന്നെയാണ് കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിക്കുന്നതെങ്കിൽ ഞാൻ ആദ്യം ചെയ്യുക നമ്പൂതിരീസ് ഹോട്ടൽ, ബ്രാഹ്മൺ കറി പൗഡർ, ബ്രാഹ്മൺ പപ്പടം ഇജ്ജാതി സവർണ്ണ ജാതി പേര് പൊതുയിടങ്ങളിൽ എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും ചെയ്യുന്നത് എന്ന് ദിനു കുറിക്കുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
ഡിയർ വി കെ ശ്രീരാമൻ,
ഒരു ദിവസത്തേക്ക്
എന്നെയാണ് കേരളത്തിൻ്റെ
ഏകാധിപതിയായി
അവരോധിക്കുന്നതെങ്കിൽ
ഞാൻ ആദ്യം ചെയ്യുക
നമ്പൂതിരീസ് ഹോട്ടൽ
ബ്രാഹ്മൺ കറി പൗഡർ
ബ്രാഹമൺ പപ്പടം
ഇജ്ജാതി
സവർണ്ണ ജാതി പേര്
പൊതുയിടങ്ങളിൽ
എഴുതുന്നതും
പറയുന്നതും
പ്രദർശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തിൽ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്. എന്നിട്ട് ഒരു ബീഫ് കുഴിമന്തി തട്ടീട്ട് ഏമ്പക്കമിടും
???
പറയരുത്
കേൾക്കരുത്
കാണരുത്
ജാതി ഹോട്ടലുകളും
ഭക്ഷ്യ വസ്തുകളും
Post Your Comments