
കുന്ദംകുളം: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന് മരിച്ചുവെന്ന് ഫെയ്സ്ബുക്ക്, വാടസ്ആപ് വഴി വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷിനെ (31)യാണ് പോലീസ് അറസ്റ്റ് ചെയ്ത. ഇയാൾ ബാംഗ്ലൂര്‍ കേന്ദ്രമാക്കി ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്നു.
ALSO READ: ജെ എൻ യു നേതാവിന്റെ വ്യാജ പ്രചാരണം: നിയമനടപടിയുമായി നിതിൻ ഗഡ്കരി
താൻ ഒരു തമാശയ്ക്ക് ചെയ്തതാണ് ഇതെന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി. വി.കെ. ശ്രീരാമന്റെ പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുന്ദംകുളം പോലീസ് ഇയാളെ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബഗീഷിനെ കോടതിയില്‍ ഹാജരാക്കി.
Post Your Comments