മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നേരെ വധ ഭീഷണി. ചാവേർ ആക്രമണത്തിലൂടെ ഷിൻഡെയെ വകവരുത്തുമെന്നാണ് ഭീഷണി. സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഫോൺ കോളിലൂടെയാണ് വധഭീഷണി ലഭിച്ചെന്നാണ് റിപ്പോർട്ട്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഷിൻഡെയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
താൻ മന്ത്രിയായിരുന്നപ്പോഴും സമാന രീതിയിലുള്ള വധ ഭീഷണികൾ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നുൾപ്പെടെ ലഭിച്ചിരുന്നുവെന്ന് ഷിൻഡെ വ്യക്തമാക്കി. ഇത്തരം ഭീഷണികൾ ലഭിച്ച ആദ്യകാലങ്ങളിൽ ഭയന്നിട്ടില്ല. ഇപ്പോഴും ഭയമില്ല. ഭാവിയിലും ഭയമുണ്ടാകില്ല. ആഭ്യന്തര വകുപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണിയുണ്ടെന്ന് കരുതി ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് നിർത്താൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments