Latest NewsNewsSaudi ArabiaInternationalGulf

രണ്ടാമത് വിവാഹം കഴിച്ചു: ഭർത്താവിനെ അഞ്ചാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ

കെയ്റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ ആദ്യഭാര്യ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. സൗദി അറേബ്യയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവാവിനെയാണ് ആദ്യ ഭാര്യ കൊലപ്പെടുത്തിയത്. തന്റെ വീട്ടുകാരുടെ സഹായത്തോടെയാണ് ഈജിപ്ത് യുവതിയായ ഭാര്യ കൊലപാതകം നടത്തിയത്.

Read Also: തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്ന് കെഎസ്ആർടിസി ജീവനക്കാരി: ചിറയിൻകീഴ് സംഭവം വിവാദമാകുന്നു

ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഇയാൾ രണ്ടാമത് വിവാഹം കഴിച്ചത് മുൻ ഭാര്യ അറിയുകയും ഇതിനെ എതിർക്കുകയുമായിരുന്നു. തുടർന്ന് തന്റെ പിതാവിനെയും സഹോദരന്മാരെയും വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവർ യുവാവിനോട് വിവാഹം ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അയാൾ വിസമ്മതിച്ചു. തുടർന്നാണ് ഇവർ കൊലപാതകം നടത്തിയതെന്നാണ് വിവരം. അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇയാളെ താഴേക്ക് തള്ളിയിടുകയായിരുന്നു.

Read Also: ‘കുഴിമന്തി’ നിരോധന പോസ്റ്റിനെ പിന്തുണച്ച് കമന്റ്: വിവാദമായപ്പോൾ കമന്റ് മുക്കി, ശാരദക്കുട്ടിയുടെ ന്യായീകരണമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button