UAELatest NewsNewsInternationalGulf

ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2022 ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.03 ദിർഹമായിരിക്കും നിരക്ക്. സെപ്തംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.41 ദിർഹമായിരുന്നു നിരക്ക്.

Read Also: തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്ന് കെഎസ്ആർടിസി ജീവനക്കാരി: ചിറയിൻകീഴ് സംഭവം വിവാദമാകുന്നു

സ്‌പെഷ്യൽ 95 പെട്രോളിന് ഒക്ടോബർ 1 മുതൽ 2.92 ദിർഹമാണ് വില. സെപ്തംബർ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 3.30 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.85 ദിർഹമാണ് ഒക്ടോബർ മാസത്തെ നിരക്ക്. സെപ്തംബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.22 ദിർഹമായിരുന്നു വില.

അതേസമയം, ഖത്തറും ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

Read Also: രാജ്യത്ത് തീവ്രവാദം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രഹസ്യനീക്കങ്ങള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button