KeralaLatest NewsNews

അഞ്ച് വീടുകളിൽ മോഷണം, വീട്ടുപകരണങ്ങൾ അടിച്ച് തകർത്ത് മോഷ്ടാക്കൾ: പോലീസ് അന്വേഷണം ആരംഭിച്ചു 

പത്തനംതിട്ട: മോഷണം നടത്തിയതിന് ശേഷം വീട്ടുപകരണങ്ങൾ കൂടി അടിച്ച് തകർത്ത് മോഷ്ടാക്കൾ. അടൂർ സ്വദേശി അറപ്പുരയിൽ ഗീവർഗീസ് തോമസിന്റെ വീട്ടിലെ സാധനങ്ങളാണ് മോഷ്ടാക്കൾ മോഷണ ശേഷം അടിച്ച് തകർത്തത്. ഗീവർഗീസ് തോമസിന്റെ വീടിന് പുറമെ സമീപത്തെ നാല് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. അടൂർ കരുവാറ്റ വട്ടമുകളിൽ സ്റ്റീവ് വില്ലയിൽ അലീസ് വർഗീസ്, മറ്റത്തിൽ രാജ് നിവാസിൽ ലില്ലിക്കുട്ടി, മൻമോഹൻ വീട്ടിൽ രമാദേവി, അഷ്ടമിയിൽ സുഭാഷ് സുകുമാരൻ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.

മുൻവാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. വീടിന്റെ കിച്ചൺ ക്യാബ്, തടി അലമാര, ഷോക്കേസ് എന്നിവയാണ് അടിച്ചു തകര്‍ത്തത്. രണ്ടുമാസം മുൻപാണ് ഈ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. അതിനാൽ വീട്ടിൽ സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, അടുക്കളയിൽ ഏലയ്‌ക്കാ ചായ ഉൾപ്പെടെ ഉണ്ടാക്കി കുടിച്ചതിന് ശേഷമാണ് സാധനങ്ങൾ നശിപ്പിച്ചിട്ടുള്ളത്.

ഇത് കൂടാതെ, മറ്റത്തിൽ രാജ്നിവാസ് എന്ന വീടിന് മുന്നിലെ രണ്ട് ക്യാമറകൾ നശിപ്പിച്ചു. വീട്ടുടമസ്ഥർ ഈ സമയം തിരുവനന്തപുരത്തായിരുന്നു. ദൃശ്യങ്ങൾ ക്യാമറയിലൂടെ അവർക്ക് ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.44 വരെ ക്യാമറയിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നാലെ ക്യാമറ ശ്രദ്ധയിൽപ്പെട്ട മോഷ്ടാക്കൾ അത് നശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3.40-വരെ അടുക്കളയിൽ വെളിച്ചം ഉണ്ടായിരുന്നതായി വീടിന് പുറക് വശത്തെ ക്യാമറയിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഈ വീട്ടിലെ അടുക്കളയിൽ നിന്നാണ് പാത്രം എടുത്ത് മോഷ്ടാക്കൾ ചായ കുടിച്ചിച്ചിട്ടുള്ളത്.

അടൂർ പോലീസും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button