രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നേരിയ തോതിൽ ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 40 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, പ്രകൃതി വാതകത്തിന്റെ വില റെക്കോർഡ് ഉയരത്തിൽ എത്തി. അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഉയർന്നതാണ് രാജ്യത്തും വില ഉയരാൻ കാരണമായത്. 2019 ഏപ്രിൽ മാസത്തിനുശേഷം മൂന്നാം തവണയാണ് വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
രാജ്യത്ത് പ്രധാനമായും പഴയ എണ്ണപ്പാടങ്ങളിൽ നിന്നാണ് പ്രകൃതി വാതകം ഉൽപ്പാദിപ്പിക്കുന്നത്. ഉൽപ്പാദനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇത്തരം എണ്ണപ്പാടങ്ങളിൽ നിന്നാണ്. ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില ഒരു എംഎംബിടിയുവിന് 6.1 ഡോളറിൽ നിന്ന് 8.57 ഡോളറായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. അതേസമയം, പുതിയ എണ്ണപ്പാടങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് ഒരു എംഎംബിടിയുവിന് 12.6 ഡോളറാണ്. മുൻപ് ഇത് 9.92 ഡോളറായിരുന്നു.
Post Your Comments