തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷൻ ആദ്യ വർഷം പകുതി പിന്നിടുമ്പോൾ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി. 30,000 പേർക്ക് ഈ വർഷം തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
Read Also: ടൈം 100 നെക്സ്റ്റ്: വളർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനിയും
രണ്ടാം വർഷം 1,48,000 പേർക്കും മൂന്നാം വർഷം 4,11,000 പേർക്കും തൊഴിൽ നൽകുകയും അഞ്ച് വർഷമാകുമ്പോഴേക്ക് 7,46,640 പേർക്കും തൊഴിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 17 തൊഴിൽ മേളകളിലൂടെ 40,237 തൊഴിലവസരം കൊണ്ടുവരാനായിട്ടുണ്ട്. ഇതിൽ നിന്ന് 7,967 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് 2,742 പേർക്ക് നിയമനം നൽകി. സിഐഐ, മോൺസ്റ്റർ എന്നിവരുമായുള്ള കരാറിലൂടെ ദിനം പ്രതി 2,000ത്തിൽ അധികം തൊഴിലുകൾ പോർട്ടലിൽ ലഭ്യമായിട്ടുണ്ട്.
എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി 53,42,094 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമാവധി തൊഴിലവസരങ്ങൾ ഏകോപിപ്പിക്കാനും കേരളത്തിലെ 18 മുതൽ 59 വരെ പ്രായമുള്ളവരെ തൊഴിലിന് അനുയോജ്യമായ രീതിയിൽ സജ്ജമാക്കാനുമാണ് മിഷന്റെ ശ്രമം.
Read Also: രണ്ടാമത് വിവാഹം കഴിച്ചു: ഭർത്താവിനെ അഞ്ചാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ
Post Your Comments