ന്യൂയോര്‍ക്ക്: യുക്രെയ്നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്ത നടപടിയ്ക്കെതിരെ യുഎന്‍ജിസിയില്‍ നടന്ന വോട്ടിംഗില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. വിഷയത്തില്‍ ആഗോള തലത്തില്‍ കൃത്യമായ സമവായമില്ലാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ലോകരാജ്യങ്ങള്‍ ഒരുമിച്ചിരുന്ന് പ്രശ്ന പരിഹാരത്തിന് തയ്യാറാകണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇന്ത്യയ്‌ക്കൊപ്പം ചൈന, ഗാബോണ്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളും വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.
Read Also: ആറാം ടി20യിൽ തകർത്തടിച്ച് ഫിലിപ്പ് സാള്‍ട്ട്: പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം
യുക്രെയ്നില്‍ റഷ്യയുടെ നീക്കം കനക്കുന്നതില്‍ ഇന്ത്യ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് റഷ്യയോട് തുറന്നുപറഞ്ഞിട്ടുള്ളതാണ്. സമ്പൂര്‍ണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം. അതിന് സമാധാനം മുന്‍നിര്‍ത്തി എല്ലാ നയതന്ത്ര മാര്‍ഗ്ഗങ്ങളും തുറക്കണം. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ രക്ഷാസമിതിയില്‍ ഒരിക്കല്‍കൂടി എടുത്ത് പറഞ്ഞു.
Post Your Comments