രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ജിഎസ്ടി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്തംബറിൽ ആകെ വരുമാനം 1.47 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 26 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാന വർദ്ധനവ് ആകെ വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. 39 ശതമാനമായാണ് ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം ഉയർന്നത്.
കണക്കുകൾ പ്രകാരം, സെപ്തംബർ മാസത്തിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,47,686 കോടി രൂപയാണ്. ഇതിൽ സിജിഎസ്ടി ഇനത്തിൽ 25,271 കോടി രൂപയും, എസ്ജിഎസ്ടി ഇനത്തിൽ 31,813 കോടി രൂപയും, ഐജിഎസ്ടി ഇനത്തിൽ 80,464 കോടി രൂപയുമാണ് സമാഹരിച്ചത്. സിസിഎസ്ടി 10,137 കോടിയാണ്. ഇത്തവണ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ 22 ശതമാനം അധികമാണ്.
Also Read: കിടിലൻ ഫീച്ചറുമായി റെഡ്മി നോട്ട് 12 സീരീസ്, ആദ്യം അവതരിപ്പിക്കുന്നത് ഈ വിപണിയിൽ
തുടർച്ചയായ ഏഴാം മാസമാണ് ജിഎസ്ടിയിൽ നിന്നുള്ള വരുമാനം 1.4 ലക്ഷം കോടി രൂപ കവിയുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ 1.67 ലക്ഷം കോടിയായിരുന്നു ജിഎസ്ടി വരുമാനം.
Post Your Comments