Latest NewsNewsIndia

എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ സ്ഥാപിക്കും: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ

കച്ച്: ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിച്ചാൽ കച്ച് ജില്ലയുടെ എല്ലാ കോണുകളിലും നർമ്മദാ ജലം എത്തിച്ച് നൽകുമെന്നും എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. കച്ച് മേഖലയിലെ ഗാന്ധിധാം പട്ടണത്തിൽ ശനിയാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡൽഹിയിൽ സർക്കാർ നടത്തുന്ന സ്‌കൂളുകളിലെ ദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നു. നല്ല ശമ്പളമുള്ള ജോലി ലഭിച്ചാൽ അവർ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും. എന്നാൽ ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി സ്കൂളുകൾ അടച്ചുപൂട്ടുകയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കച്ചിലെ സർക്കാർ സ്‌കൂളുകൾക്ക് താഴോട്ടാണ്,’ കെജ്‌രിവാൾ പറഞ്ഞു.

ഗ്രീൻപീസ് കഴിക്കൂ, ഗുണങ്ങൾ ഇതാണ്

‘എഎപി അധികാരത്തിൽ വന്നാൽ ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. കച്ച് മേഖലയുടെ എല്ലാ കോണുകളിലും ഞങ്ങൾ നർമ്മദാ ജലം എത്തിക്കും. നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി എഎപിക്ക് ഒരു അവസരം നൽകുക,’ കെജ്‌രിവാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button