ചെന്നൈ: ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ ക്ലീനിംഗ് മോപ്പിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ സ്വർണ്ണം പിടികൂടി. 70 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. എയർപോർട്ടിലെ ശുചീകരണ തൊഴിലാളിയായ യുവാവിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.
സെൻട്രൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരാണ് തൊഴിലാളിയെ ആദ്യം കാണുന്നത്. യുവാവിന്റെ പേരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥർ ഇയാളെ പരിശോധിക്കുകയായിരുന്നു. പിന്നാലെ 1.811 കിലോഗ്രാമുള്ള സ്വർണ്ണത്തിന്റെ 10 സ്റ്റിക്കുകൾ പരിശോധനയിൽ കണ്ടെത്തി.
ചെറിയ സ്റ്റിക്ക് രൂപത്തിലാക്കിയ സ്വർണം മോപ്പിന്റെ നീണ്ട ഭാഗത്ത് ഉള്ളിലായി ആണ് സൂക്ഷിച്ചിരുന്നത്. സ്വർണ്ണവുമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കാണുന്നത്. എന്നാൽ, ട്രാൻസിറ്റ് ഏരിയ വൃത്തിയാക്കാൻ പോകുകയാണെന്ന ഇയാളുടെ മറുപടിയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നടത്തിയ പരിശോധനയില്‍ ആണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
Post Your Comments