അബുദാബി: ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് സൗജന്യ ഫ്ളൂ വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ (ഇഎച്ച്എസ്) ദേശീയ ബോധവതക്കരണ ക്യാമ്പെയ്നിലൂടെ യുഎഇ പൗരന്മാർക്കും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് കീഴിലുള്ള താമസക്കാർക്കും ഫ്ളൂ വാക്സിനുകൾ സൗജന്യമായി ലഭിക്കും.
ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇഎച്ച്എസിന്റെ സമഗ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഗർഭിണികൾ, യുഎഇ പൗരന്മാർ, ഭിന്നശേഷിക്കാർ, 50 വയസിന് മുകളിൽ പ്രായമുള്ളവർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർക്കാണ് സൗജന്യമായി ഇൻഫ്ളുവൻസ വാക്സിൻ ലഭിക്കുന്നത്.
Post Your Comments