NewsLife StyleHealth & Fitness

മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഈ പോഷകങ്ങളെക്കുറിച്ച് അറിയാം

മാനസികാവസ്ഥയെ ബാധിക്കുന്ന ഹോർമോണുകൾ തുലനാവസ്ഥയിൽ എത്തിക്കാൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ബി 6

ശാരീരികാരോഗ്യം പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം. അമിത ഉൽക്കണ്ഠ, സമ്മർദ്ദം എന്നിവ ഉണ്ടായാൽ അവ പലപ്പോഴും ചിട്ടയുള്ള ജീവിതത്തെ താളം തെറ്റിക്കും. മാനസിക പിരിമുറുക്കങ്ങൾ അനുഭവപ്പെടുമ്പോൾ കൃത്യമായ ചികിത്സകൾ തേടാത്തത് പലപ്പോഴും സങ്കീർണതകളിലേക്ക് നയിച്ചേക്കാം. മാനസികാരോഗ്യം നിലനിർത്താൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾക്ക് പ്രത്യേക കഴിവുണ്ട്. അത്തരത്തിൽ മാനസികാരോഗ്യത്തിന് അനിവാര്യമായ മൂന്ന് പോഷകങ്ങളെ കുറിച്ച് പരിചയപ്പെടാം.

മാനസികാവസ്ഥയെ ബാധിക്കുന്ന ഹോർമോണുകൾ തുലനാവസ്ഥയിൽ എത്തിക്കാൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ബി 6. സെറോട്ടോണിൻ, ഡോപാമൈൻ തുടങ്ങിയ പോഷകങ്ങളുടെ അഭാവം വിഷാദത്തിന് കാരണമായേക്കാം. അതിനാൽ, വിറ്റാമിൻ ബി 6 ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ബീൻസ്, പരിപ്പ്, ഇലക്കറികൾ, മത്സ്യം എന്നിവ കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ വിറ്റാമിൻ ബി 6 ശരീരത്തിലെത്താൻ സഹായിക്കും.

Also Read: യുവനടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്തതാണ് സിങ്ക്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ സഹായിക്കുന്ന പോഷകമാണ് സിങ്ക്. പലപ്പോഴും സിങ്കിന്റെ അഭാവം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ ബദാം, ചീര, ചിക്കൻ, ഷെൽ ഫിഷ് എന്നിവ കഴിക്കുന്നത് നല്ലതാണ്.

മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു പോഷകമാണ് ആന്റി-ഓക്സിഡന്റുകൾ. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ആന്റി ഓക്സിഡന്റുകളുടെ അഭാവം പരിഹരിക്കാൻ കഴിയും. അമിതമായ പഞ്ചസാര ഉപയോഗം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, ട്രാൻസ് ഫാറ്റ് എന്നിവ ശാരീരികാരോഗ്യത്തിന് പുറമേ, മാനസികാരോഗ്യത്തിനും നല്ലതല്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button