Latest NewsCinemaNewsIndiaBollywoodEntertainment

യുവനടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ആകാന്‍ഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തത്.

നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്നും നടി പുറത്തുവരാതിരുന്നതിനെ ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ ഒരു കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

വൈ- ഫൈ അധിഷ്ഠിത നിരീക്ഷണ ക്യാമറയുമായി എയർടെൽ, എക്സ് സേഫ് വിപണിയിൽ പുറത്തിറക്കി

മോഡലിംഗ് രംഗത്തും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്ന ആകാന്‍ഷ മോഹന്‍ ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിരുന്നു. ആകാന്‍ഷയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button