Latest NewsIndiaNews

ട്രാഫിക്കിൽ കുടുങ്ങി: ബെൻസ് എസ് ക്ലാസ് ഒഴിവാക്കി ഓട്ടോ വിളിച്ച് മെഴ്‌സിഡസ് ഇന്ത്യ സിഇഒ

മുംബൈ: പൂനെയിലെ ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ ബെൻസ് എസ് ക്ലാസ് ഒഴിവാക്കി ഓട്ടോ വിളിച്ച് മേഴ്‌സിഡസ് സി.ഇ.ഒ. നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ സി.ഇ.ഒ മാർട്ടിൻ ഷ്വെങ്കാണ് ഓട്ടോ വിളിച്ച് യാത്ര തുടർന്നത്. തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെയ്ക്കുകയായിരുന്നു.

‘നിങ്ങളുടെ എസ് ക്ലാസ് പൂനെയിലെ മനോഹരമായ റോഡിലെ ഗതാഗത കുരുക്കിൽപ്പെട്ടാൽ എന്തു ചെയ്യും. കാറിൽ നിന്നിറങ്ങി കുറച്ചു കിലോമീറ്റർ നടന്ന് ഓട്ടോ പിടിക്കുമോ?,’  ഓട്ടോയിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതം മാർട്ടിൻ ഷ്വെങ്ക് കുറിച്ചു. അതേസമയം, ബെൻസ് ഒഴിവാക്കി മേഴ്‌സിഡസ് സി.ഇ.ഒ. ഓട്ടോ വിളിച്ച് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button