പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഒക്ടോബർ ആദ്യ വാരം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ഓപ്പോ എ17 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുക. അതേസമയം, ലോഞ്ച് ചെയ്യുന്ന തീയതിയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഓപ്പോ നടത്തിയിട്ടില്ല.
നിലവിലെ സൂചനകൾ പ്രകാരം, നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുക. ഓപ്പോ എ17 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം. 6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720 × 1,612 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയടെക് ഹീലിയോ പി35 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: 11 വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
മിഡ്നൈറ്റ് ബ്ലാക്ക്, ലേക്ക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ ഇന്ത്യൻ വിപണി വില ഏകദേശം 10,600 രൂപയാകാനാണ് സാധ്യത.
Post Your Comments