പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും പിടിമുറുക്കിയതോടെ ചിലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി മെറ്റ. ഇതോടെ, പുതിയ നിയമനങ്ങൾ ഉടൻ നടത്തില്ലെന്ന് മെറ്റ സിഇഒയും സ്ഥാപകനുമായ മാർക് സക്കർബർഗ് വ്യക്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം, വരും മാസങ്ങളിൽ ചിലവുകൾ 10 ശതമാനത്തോളം കുറയ്ക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാനായി ജീവനക്കാരുടെ യോഗം മെറ്റ സംഘടിപ്പിച്ചിട്ടുണ്ട്.
ഇത്തവണ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. പല ടീമുകളും ചെറുതാക്കുകയും, പ്രത്യേക പരിഗണന ആവശ്യമായ മേഖലകൾക്ക് ഊന്നൽ നൽകാനുമാണ് പദ്ധതിയിടുന്നത്. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധി ഐടി കമ്പനികൾ ഇതിനോടകം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. നിലവിൽ, സക്കർബർഗിന് കീഴിൽ 83,553 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
Post Your Comments