സെപ്തംബർ മാസത്തിൽ ജിഎസ്ടിയിൽ നിന്നുള്ള വരുമാനം റെക്കോർഡ് നേട്ടം കൈവരിച്ചേക്കുമെന്ന് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി കവിയാനാണ് സാധ്യത. കഴിഞ്ഞ ഓഗസ്റ്റിൽ ജിഎസ്ടിയിൽ നിന്നുള്ള വരുമാനം 1.43 ലക്ഷം കോടി ഡോളറായിരുന്നു. അതേസമയം, മാർച്ച് മുതലുള്ള ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടിയായി നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ പുതിയ വിലയിരുത്തൽ.
സെപ്തംബർ മാസത്തിന് പുറമേ, വരും മാസങ്ങളിലും ജിഎസ്ടി വരുമാനത്തിലെ കുതിപ്പ് തുടരുമെന്നാണ് ജിഎസ്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ശരാശരി ജിഎസ്ടി വരുമാനം 1.55 ലക്ഷം കോടി ആയിരിക്കും. മുൻ വർഷം ഇതേ കാലയളവിൽ 1.17 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. കോവിഡ് പ്രതിസന്ധികൾ നീങ്ങിയതോടെ ജിഎസ്ടി വരുമാനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിനാണ് സെപ്തംബർ മാസത്തെ വരുമാനം സംബന്ധിച്ചുള്ള കണക്കുകൾ ജിഎസ്ടി വകുപ്പ് പുറത്തുവിടുന്നത്.
Also Read: ഫിനോ ബാങ്ക്: കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു
Post Your Comments