ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് സംശയം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കേക്കിൽ വിഷം ചേർത്ത് നൽകിയതാണോ എന്നാണ് സംശയിക്കുന്നത്.
മൂന്ന് തെരുവ് നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
ഇതിൽ ഒരു നായ വായിൽ നിന്ന് നുരയും മറ്റും വരുന്ന നിലയിലാണ്.
Post Your Comments