KannurLatest NewsKeralaNattuvarthaNews

ലഹരിവേട്ട : 1700 പാക്കറ്റ് ഹാന്‍സും 40 ഗ്രാം കഞ്ചാവും പിടികൂടി, പ്രതി പിടിയിൽ

ഹാന്‍സ് ഉള്‍പ്പെടെ കടത്തിക്കൊണ്ടുവരുന്ന പ്രധാന കണ്ണിയെയാണ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്

കൂത്തുപറമ്പ്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1700 പാക്കറ്റ് ഹാന്‍സും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയിൽ കോളയാട് സ്വദേശി സി. ഹാഷിമില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. ഹാന്‍സ് ഉള്‍പ്പെടെ കടത്തിക്കൊണ്ടുവരുന്ന പ്രധാന കണ്ണിയെയാണ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.

അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെ. സന്തോഷും സംഘവും കൂത്തുപറമ്പ് ടൗണില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഏതാനും നാളുകളായി കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ആവശ്യക്കാര്‍ക്ക് ഓട്ടോയില്‍ ഹാന്‍സ് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

പ്രിവന്റിവ് ഓഫീസര്‍മാരായ പി.സി. ഷാജി, കെ.കെ. നജീബ്, കെ. അശോകന്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. ബിജേഷ്, സി.പി. ശ്രീധരന്‍, ഷാജി അളോക്കന്‍, സി.പി. ഷാജി, പ്രജീഷ് കോട്ടായി, എ.എം. ബിനീഷ്, സി.കെ. ശജേഷ്, വനിത സി.ഇ.ഒ മാരായ കെ.പി. ഷീബ, എം. ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button