Latest NewsNewsLife StyleHealth & Fitness

നിര്‍ത്തിയിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നവർ അറിയാൻ

ചൂട് സഹിക്കാനാവാതെ പലപ്പോഴും നിര്‍ത്തിയിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് മൂലം മരണം പോലും സംഭവിച്ചേക്കാം. എങ്ങനെയെന്നല്ലേ. വാഹനത്തിന്റെ ഇന്ധനം, അത് പെട്രോളോ ഡീസലോ ആകട്ടെ, കത്തുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് എന്ന വിഷവാതകം ഉത്പാദിപ്പിക്കപ്പെടുന്നു.

മണിക്കൂറില്‍ 30,000 പിപിഎം കാര്‍ബണ്‍ മോണോക്സൈഡ് ആണ് ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ കാര്‍ബണ്‍ മോണോക്സൈഡ് എന്‍ജിനില്‍ നിന്ന് പുറത്തേക്ക് വരുന്ന കുഴലില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാറ്റലിക് കണ്‍വേര്‍ട്ടര്‍ എന്ന ഉപകരണം അപകടകാരിയായ കാര്‍ബണ്‍ മോണോക്സൈഡിനെ കാര്‍ബണ്‍ഡയോക്‌സയിഡാക്കിയാണ് പുറത്തേക്ക് തള്ളുന്നത്.

Read Also : ഗര്‍ഭത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല: വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് കെസിബിസി

വാഹനം ഓടുന്ന വേളയില്‍ ഈ പുക വായുവില്‍ ലയിച്ചുചേരും. എന്നാല്‍, വാഹനത്തിന്റെ കാലപ്പഴക്കം മൂലവും ക്യാറ്റലിക് കണ്‍വേര്‍ട്ടര്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരുകയും ചെയ്യുന്നത് മൂലം കാര്‍ബണ്‍ മോണോക്സൈഡ് നേരിട്ട് പുറത്തേക്ക് വരാം. വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന വേളയില്‍ എ.സിയിടാനായി എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ വാതകം വാഹനത്തിന്റെ അടിയിലൂടെയും മറ്റും വാഹനത്തിനുള്ളില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് നിറമോ മണമോ ഇല്ലാത്ത വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഈ വിഷ വാതകം ശ്വസിക്കുന്നത് നിങ്ങളുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button