KeralaLatest NewsNews

പ്രമേഹത്താൽ ബുദ്ധിമുട്ടുന്നുവോ?; നിയന്ത്രിക്കാൻ മാർഗ്ഗങ്ങളുണ്ട്

 

നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന ഒരു രോഗമാണ് ഷുഗർ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് നാം പ്രമേഹ ബാധിതരാകുന്നത്. പണ്ട് പ്രായമായവരിലായിരുന്നു ഈ രോഗവസ്ഥ ഉണ്ടായിരുന്നത,് എങ്കിൽ ഇന്ന് ജീവിത ശൈലിയിലെ മാറ്റങ്ങൾകാരണം യുവാക്കളിലും കൗമാരക്കാരിലും കണ്ടു തുടങ്ങിയിരിക്കുന്നു.

പ്രമേഹത്തെ ഒരു വലിയ തലവേദനയായാണ് എല്ലാവരും കാണുന്നത്. എന്നാൽ ഇതിനെ നിയന്ത്രിക്കാനും, പ്രമേഹമുണ്ടാക്കുന്ന സങ്കീർണതകൾ ഇല്ലാതെയാക്കാനും പോംവഴികളും ഉണ്ട്. ജീവിത ശൈലികൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ ജീവിത ശൈലികൊണ്ട് തന്നെയാണ് നേരിടേണ്ടത്.

വ്യായാമമില്ലായ്ത, അമിത വണ്ണം, ഭക്ഷണ രീതി തുടങ്ങിയവയെല്ലാമാണ് ്പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. അതുകൊണ്ടുതന്നെ ഈ മൂന്ന് കാര്യങ്ങളിലും മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്.

അമിത വണ്ണമുള്ളവർ വണ്ണം കുറയ്‌ക്കണം. വ്യായാമങ്ങൾ അഭ്യസിക്കുക എന്നതാണ് ഇതിനായി ചെയ്യാൻ കഴിയുക. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉചിതമായ വ്യായാമ മുറയാണെന്നാണ് പറയപ്പെടുന്നത്. ദിവസവും നടക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.

ഭക്ഷണം വാരിവലിച്ച് തിന്നുന്നത് ഒഴിവാക്കുക എന്നതാണ് പ്രമേഹം നിയന്ത്രിക്കാൻ രണ്ടാമതായി ചെയ്യാവുന്നത്. ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരാം. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയാണ് രക്തത്തിലെ പഞ്ചസാരയ്‌ക്ക് കാരണം ആകുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഇവയുടെ അളവ് കുറവാണെന്ന് ഉറപ്പുവരുത്തുക. പച്ചക്കറികൾ കൂടുതലായി കഴിക്കുക. ചോറ് കഴിക്കുന്നത് ഒഴിവാക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button