Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

പെട്രോൾ, ഡീസൽ, എൽപിജി, ഗോതമ്പ് തുടങ്ങിയ വിലക്കുറവിൽ: റഷ്യയുമായി ഏർപ്പെട്ട കരാർ താലിബാന് ഗുണം ചെയ്യുമോ?

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്ക് പെട്രോൾ, ഡീസൽ, ഗ്യാസ്, ഗോതമ്പ് എന്നിവ വിതരണം ചെയ്യുന്നതിന് റഷ്യയുമായി കരാറിൽ ഒപ്പുവെച്ച് താലിബാൻ. കഴിഞ്ഞ വർഷം കാബൂൾ ഏറ്റെടുത്തതിന് ശേഷം റഷ്യയുമായുള്ള ആദ്യ സാമ്പത്തിക ഇടപാടാണിത്. ട്രയൽ കാലയളവിൽ ആദ്യം വിതരണം ചെയ്യും. അതിനുശേഷം കൂടുതൽ ഔപചാരികവും ദീർഘകാലവുമായ കരാർ നിലവിൽ വരും.

കാബൂൾ തങ്ങളുടെ വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കാൻ നോക്കുന്ന സാഹചര്യത്തിലാണ് മോസ്കോ അവർക്ക് ചരക്കുകൾക്ക് കുത്തനെയുള്ള വിലക്കുറവിൽ നൽകുന്ന കരാറിൽ ഒപ്പുവെച്ചതെന്ന് ആക്ടിംഗ് അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി ഹാജി നൂറുദ്ദീൻ അസീസി റോയിട്ടേഴ്‌സിനോട് പറഞ്ഞു. കരാറിന്റെ ഭാഗമായി റഷ്യ അഫ്ഗാനിസ്ഥാന് ഒരു ദശലക്ഷം ടൺ പെട്രോളും ഒരു ദശലക്ഷം ടൺ ഡീസലും 500,000 ടൺ ദ്രവീകൃത പെട്രോളിയം വാതകവും (എൽപിജി) രണ്ട് ദശലക്ഷം ടൺ ഗോതമ്പും പ്രതിവർഷം നൽകും.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആഗോള ധനകാര്യത്തിൽ നിന്ന് ഒറ്റപ്പെട്ട അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ കരാർ വലിയ ആശ്വാസം നൽകും. കൂടാതെ, ഭക്ഷ്യസാധനങ്ങൾ, വാതകം, എണ്ണകൾ എന്നിവയുടെ വലിയ ദൗർലഭ്യം അഫ്ഗാൻ ജനതയുടെ ദൈനംദിന ജീവിതം അങ്ങേയറ്റം ദുഷ്കരമാക്കിയിരുന്നു. ഇതിനും ഈ കരാർ പരിഹാരമാകുമെന്നാണ് കരുതുന്നത്.

ഭാവിയിൽ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ധനവും ഭക്ഷണവും ഇറക്കുമതി ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള കരാറിൽ നേരത്തെ, അഫ്ഗാനിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റും (ACCI) റഷ്യയുടെ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയും ഒപ്പുവെച്ചിരുന്നു. ഇപ്പോൾ നടന്ന ചരക്ക് ഇടപാട് ജൂൺ മുതലുള്ള കരാറിന്റെ സ്വാഭാവിക പുരോഗതിയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കാബൂളിലെ താലിബാൻ സർക്കാരിനെ റഷ്യ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും മോസ്‌കോ അവരുമായി ഇടപഴകുന്നത് ഇതാദ്യമല്ല. 2000 മുതൽ റഷ്യ താലിബാൻ ഉൾപ്പെടെയുള്ള പഷ്തൂൺ ഗ്രൂപ്പുകളുമായി ഇടപഴകിയിട്ടുണ്ട്. 2015 ൽ, പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി സമീർ കാബുലോവ്, അന്നത്തെ ഐ.എസിന്റെ ഭീഷണിയെ നേരിടുന്നതിൽ റഷ്യയുടെയും താലിബാന്റെയും താൽപ്പര്യങ്ങൾ ഒത്തുചേരുന്നതായി പ്രസ്താവിച്ചു. കാബൂളിന്റെ പതനത്തിനുശേഷം, 2021 ഒക്ടോബറിൽ, ഇന്ത്യ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിനായി മോസ്കോ താലിബാനെ ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button