Latest NewsIndiaNews

മുകേഷ് അംബാനിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുകേഷ് അംബാനിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് പുറത്ത് നടന്ന ബോംബ് ഭീഷണിയെ തുടർന്ന് വ്യവസായികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ച ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇ ഡി

രാജ്യത്ത്, ജോലിയോ ജനപ്രീതിയോ കാരണം ജീവിതം അപകടത്തിലായ അംഗീകൃത വ്യക്തികൾക്കാണ് സുരക്ഷാ പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. സാമൂഹിക വിരുദ്ധ ശക്തികളിൽ നിന്ന് പ്രധാനപ്പെട്ട വ്യക്തികളെ സംരക്ഷിക്കുന്നതിനായി രഹസ്യാന്വേഷണ ഏജൻസി നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത തരത്തിലുള്ള സുരക്ഷയാണ് നൽകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button