തൃശ്ശൂര്‍: പശുവിനെ മേയ്ക്കാന്‍ പോയ ആളെ കോള്‍പ്പാടശേഖരത്തിലെ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ ചുള്ളിക്കാട്ടില്‍ രാജനാണ് (58) മരിച്ചത്.
Read Also : മുടി കൊഴിച്ചിലും താരനും അകറ്റാൻ കാച്ചിയ എണ്ണ വീട്ടിൽ തയ്യാറാക്കാം
ശരീരത്തില്‍ നായ കടിച്ചതെന്ന് സംശയിക്കുന്ന പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഭ്രാന്തിയ്ക്കിടയാക്കി. പശുവിനെ മേയ്ക്കാന്‍ പോയ ശേഷം രാത്രി എട്ടുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് രാജനെ ചേറ്റുപുഴ കിഴക്കുള്ള കോള്‍പ്പാടത്ത് ബണ്ടിനോടുചേര്ന്ന് മരിച്ച നിലയില്‍ കണ്ടത്. അരയ്ക്ക് താഴെ കടിയേറ്റ നിലയിലാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന്, മരിച്ച ശേഷം തെരുവുനായ്ക്കള്‍ ആക്രമിച്ചതാണെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
മൃതശരീരം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വസന്ത. മക്കള്‍: രജീഷ്, രാഗേഷ്.
Post Your Comments