തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചർച്ച ഇന്ന് മൂന്ന് മണിക്ക് നടക്കും. ചീഫ് ഓഫീസിലാണ് യോഗം നടക്കുക. പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ യൂണിയൻ നേതാക്കൾക്ക് കൈമാറിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചർച്ച.
8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡി.എയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് വാഗ്ദാനം.
എന്നാല്‍, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സി.ഐ.ടി.യു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ടി.ഡി.എഫ് നിലപാട്.
Post Your Comments