PalakkadLatest NewsKeralaNattuvarthaNews

മദ്യപിച്ചെത്തിയ അച്ഛന്‍ കുട്ടികളെ പട്ടികകൊണ്ടടിച്ചതായി പരാതി : ക്രൂരമര്‍ദ്ദനമേറ്റത് പത്ത്, പ്ലസ് വണ്‍ വിദ്യാർത്ഥികൾക്ക്

കുട്ടികളുടെ പിതാവായ അന്‍സാര്‍ ഒളിവിലാണ്

പാലക്കാട്: മദ്യപിച്ചെത്തിയ അച്ഛന്‍ കുട്ടികളെ പട്ടികകൊണ്ടടിച്ചു. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കുട്ടികളുടെ പിതാവായ അന്‍സാര്‍ ഒളിവിലാണ്.

Read Also : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇ ഡി

പാലക്കാട് ചാലിശേരിയില്‍ ഇന്നലെ രാത്രി പത്തിനാണ് സംഭവം. നബിദിന പരിപാടിക്ക് ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താൻ വൈകിയെന്നു പറഞ്ഞാണ് പട്ടികകൊണ്ടടിച്ചത്.

Read Also : മുകേഷ് അംബാനിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അച്ഛന്റെ മർദ്ദനത്തിൽ ​ഗുരുതര പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവത്തില്‍, പൊലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button