KeralaLatest NewsNews

വനം-വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍

 

വയനാട്: വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് വൈകിട്ട് 3 ന് മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ് ദീപ റിപ്പോര്‍ട്ട് അവതരിപ്പിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.ബാലകൃഷ്ണന്‍, ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ഗംഗ സിങ്, പാലക്കാട് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ്ലൈഫ്) മുഹമ്മദ് ഷബാബ് തുടങ്ങിയവര്‍ സംസാരിക്കും. വനാതിര്‍ത്തികളില്‍ മഞ്ഞള്‍, തുളസി ഔഷധ സസ്യ നടീല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

വാരാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ 7 മുതല്‍ 9 വരെ കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് സൈക്കിള്‍ റാലി നടത്തും.

മേരിമാതാ കോളേജില്‍ രാവിലെ 10 മുതല്‍ ഫോട്ടോ പ്രദര്‍ശനം, വനഉത്പന്നങ്ങളുടെ പ്രദര്‍ശനം, നാടന്‍ പാട്ട് എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 8 വരെ നടക്കുന്ന വാരാഘോഷത്തിന് നോര്‍ത്ത് വയനാട് ഡിവിഷനാണ് നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button