![](/wp-content/uploads/2022/09/papaya-1.jpg)
നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന പഴമാണ് കപ്പളങ്ങ അഥവ പപ്പായ. ആരോഗ്യത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു പഴമാണിത്. ഫ്രൂട്ട് ഓഫ് എയ്ഞ്ചൽസ് എന്നാണ് പപ്പായ അറിയപ്പെടുന്നത്. സുഗമമായ ദഹനം, മോണരോഗങ്ങൾ, മികച്ച പ്രതിരോധശേഷി, ഹൃദയാരോഗ്യം, ഭാരം കുറയാൻ എന്നിവയ്‌ക്കെല്ലാം വളരെ നല്ലതാണ് പപ്പായ. പച്ചയ്‌ക്കും പഴമായും എല്ലാം ഇതിനെ ഉപയോഗിക്കാം. ഭക്ഷണമെന്നതിലുപരിയായി ഒരു സൗന്ദര്യ വർദ്ധക വസ്തുവായും പപ്പായ ഉപയോഗിക്കപ്പെടുന്നു. ആന്റി ഓക്സിഡന്റ് ന്യൂട്രിയന്റ്സ്, ആയ കരോട്ടിൻ, ഫ്ളേവനോയ്ഡ്, വൈറ്റമിൻ സി, ബി, ഫൈബർ, മഗ്‌നീഷ്യം എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
അമിതവണ്ണം വരാതെ ശരീരത്തെ സഹായിക്കുന്നതിൽ പപ്പായ വഹിക്കുന്ന പങ്ക് ചെറുതല്ല. പപ്പായയിലെ വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നീ ഘടകങ്ങൾ വയർ ശുദ്ധീകരിക്കുന്നു. പപ്പായ ജ്യൂസ് ദഹനത്തെ മെച്ചപ്പെടുത്തുന്നു. ഫൈബറിന്റ സാന്നിദ്ധ്യവും പപ്പായയുടെ ഗുണത്തെ മുന്നിട്ട് നിർത്തുന്നുന്നതാണ്. വൈകുന്നേരങ്ങളിലും ഉച്ചയ്‌ക്കു മുൻപും ഒരു ബൗൾ നിറയെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പപ്പായയിൽ ദഹനത്തെ സഹായിക്കുന്ന എൻസൈം ആയ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് ബോഡി ഫാറ്റ് കുറയാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, സി എന്നിവ കൊളസ്ട്രോൾ രക്തധമനികളിൽ ഒട്ടിപ്പിടിക്കുന്നത് തടയുന്നു. ഇതു വഴി ഹൃദയം എല്ലായ്പ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു. ഫൈബറും ഹൃദ്രോഗങ്ങളിൽ നിന്നും പ്രതിരോധം തീർക്കുന്നു. പപ്പായയിലെ ആന്റി ഓക്സിഡന്റ്സിന് രോഗപ്രതിരോധശേഷി കൂട്ടാൻ കഴിവുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സൗന്ദര്യ വർദ്ധക വസ്തുക്കളിലും പപ്പായ ധാരാളമായി ഉപയോഗിക്കാറുണ്ട്. വീടുകളിൽ തന്നെ പലരും ഇതിനെ ഒരു ഫെയ്സ് മാസ്‌ക്കായി ഉപയോഗിക്കാറുണ്ട്. പപ്പെയ്ൻ ഡെഡ് സെല്ലുകളെ നശിപ്പിക്കുകയും ചർമത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. സൂര്യതാപത്തെ പ്രതിരോധിക്കാനും ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ മാറ്റാനും പപ്പായക്ക് കഴിയും. ചർമത്തിൽ ചുളിവ് വീഴുന്നത് തടയുന്നു. സോറിയാസിസ് കുറയുന്നതിനുള്ള ചികിത്സകളിലും പപ്പായ ഉപയോഗിക്കാറുണ്ട്. പൊള്ളലിന്റെ പാടുകൾ മാറ്റുന്നതിനും ഫലപ്രദമാണ്
Post Your Comments