തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യുനിസെഫ് സംഘം പിന്തുണ അറിയിച്ചത്.
Read Also: വണ്ണം കുറയും, ചർമ്മത്തിലെ ചുളിവുകൾ മാറും: ദഹനത്തിനും പ്രതിരോധശേഷിക്കും ഉത്തമം; പപ്പായ നിസാരക്കാരനല്ല
ലഹരിക്കിതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ വിപുലമായ പരിപാടികളെക്കുറിച്ച് മന്ത്രി സംഘത്തോട് വിശദീകരിച്ചു. ജനകീയമായി ഇടപെടാനുള്ള പദ്ധതിയും പ്രാദേശികമായ മോണിറ്ററിംഗ് സമിതിയും മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. കേരളവുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാലത്തേക്ക് നടത്താനുള്ള സന്നദ്ധത യുനിസെഫ് സംഘം പങ്കുവച്ചു. ഹ്യൂൻ ഹീ ബാൻ, കെ എൽ റാവു, ഡോ മഹേന്ദ്ര രാജാറാം, ജോ ജോൺ ജോർജ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അതിദാരിദ്ര്യം അവസാനിപ്പിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെയും സംഘം പ്രശംസിച്ചു. വികസിത രാജ്യങ്ങൾക്ക് പോലും പകർത്താനാകുന്ന മാതൃകയാണിത്. ഓരോ കുടുംബങ്ങൾക്കുമായി മൈക്രോപ്ലാൻ തയ്യാറാക്കി അതിദാരിദ്രത്തെ നേരിടുന്ന മാതൃക മികച്ചതാണ്. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അഭിമാനകരവും മാതൃകാപരവുമാണെന്നും സംഘം പറഞ്ഞു. മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും നടത്തിയ ഇടപെടലുകൾ നേരിട്ട് കണ്ട അനുഭവമുണ്ടെന്നും, ഈ പ്രവർത്തനം മറ്റെങ്ങും ചിന്തിക്കാൻ പോലും കഴിയില്ലെന്നും സംഘം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യവും സംഘം മന്ത്രിയോട് പങ്കുവച്ചു.
Read Also: വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം
Post Your Comments