സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 509 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 56,598 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 149 പോയിന്റ് താഴ്ന്ന് 16,859 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. കൂടാതെ, മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും 0.4 ശതമാനം വീതമാണ് ഇടിഞ്ഞത്.
സൺ ഫാർമസ്യൂട്ടിക്കൽസ്, ഡോ. റെഡ്ഡീസ് ലബോറട്ടറിസ്, പവർഗ്രഡ് എന്നിവയുടെ ഓഹരികൾ യഥാക്രമം 2.21 ശതമാനം, 2.03 ശതമാനം, 1.42 ശതമാനം എന്നിങ്ങനെയാണ് ഉയർന്നത്. ബിഎസ്ഇയിലാണ് ഈ ഓഹരികൾ നേട്ടം കൈവരിച്ചത്. അതേസമയം, ആക്‌സിസ് ബാങ്ക്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്‌ബിഐ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments