
തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വാണിയംകിഴക്കിൽ അഖിൽ സണ്ണി (28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ ഇതിനുശേഷം സ്ത്രീയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.
Read Also : വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു, ഫീച്ചറുകൾ അറിയാം
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ, സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ യു. ദുർഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫീസർമാരായ പി. ഹരീഷ് കുമാർ, വി.ബി. ദീപക്, മിഥുൻ, ജിതിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments