Latest NewsNewsSaudi ArabiaInternationalGulf

സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചു

റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി. സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സൗദി മന്ത്രിസഭ പുനർവിന്യാസത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

Read Also: സംസ്ഥാനത്ത് വന്‍ സുരക്ഷ, ആലുവയില്‍ കേന്ദ്രസേന: ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ ഏറ്റെടുത്തു

അതേസമയം, ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായി നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽ ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽ ഉതൈബിയും സേവനം അനുഷ്ഠിക്കും.

ഊർജ മന്ത്രി പദവിയിൽ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും വിദേശമന്ത്രി പദവിയിൽ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ആഭ്യന്തര മന്ത്രി പദവിയിൽ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും തുടരും. നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജ്ഹി, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ എന്നിവരും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ തുടരും.

Read Also: സംസ്ഥാനത്ത് വന്‍ സുരക്ഷ, ആലുവയില്‍ കേന്ദ്രസേന: ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ ഏറ്റെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button