Latest NewsIndiaNews

പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ അപകടകാരിയായിരുന്നു, നിരോധനം ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കര്‍ണാടക

രാജ്യ സുരക്ഷയെ മാനിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രാജ്യ സുരക്ഷയെ മാനിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. പിഎഫ്ഐയ്ക്കും മറ്റ് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം.

Read Also:രാജ്യത്ത് എസ്ഡിപിഐയ്ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന

ഉചിതമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു. പിഎഫ്ഐയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍(എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ഐആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് റൗണ്ടേഷന്‍ എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി. രാജ്യത്ത് ഭീകര പ്രവര്‍ത്തനം നടത്തിയതിനും ഭീകര പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയതിനും യുവാക്കളെ റിക്രൂട്ട് ചെയ്തതിനുമാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button